ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും
സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും. വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ന് വൈകിട്ട് 4.30ന് ചുമതല കൈമാറും. കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയാണ് ഡോ. എ. ജയതിലക്. 1991 ബാച്ച് ഐഎഎസ് ഓഫീസറായ ജയതിലക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടിയില്‍ സബ് കളക്ടറായാണ് അദ്ദേഹത്തിന്റെ സേവന ജീവിതം ആരംഭിച്ചത്. കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറായും, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു.